ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോറളായി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു


മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോറളായി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. കോറളായി പാലത്തിനു സമീപം പതാക ഉയർത്തി. പ്രസിഡണ്ട് അഡ്വ കെ.കലേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, ബൂത്ത് പ്രസിഡണ്ട് ടി.നാസർ, കെ.ഷിജിൽ, കെ.ശ്രീജിത്ത്, ടി.കെ മുഹമ്മദ് റസീൻ ,കെ.അഫ്സീർ, നാഫി റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.







Previous Post Next Post