പി വി കൃഷ്ണൻ അനുസ്മരണം നടത്തി



മയ്യിൽ:-തൊഴിലാളി നേതാവും , മോട്ടോർ തൊഴിലാളി യൂനിയൻ CITU സംസ്ഥാന ജനറൽ സെക്രട്ടറിയും CPIM ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി വി കൃഷ്ണൻ 6 മത് ചരമ വാർഷികം സമുചിതമായി ആചരിച്ചു.CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെകട്ടറിയേറ്റ് അംഗങ്ങളായ എം.സുരേന്ദ്രൻ , ടി.കെ ഗോവിന്ദൻ മാസ്റ്റർ , ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ എം.സി ശ്രീധരൻ  പ്രസംഗിച്ചു.. ഏരിയാ കമ്മിറ്റി അംഗം എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.



 


Previous Post Next Post