കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ കുട്ടികൾക്ക് ഭീഷണിയായി കൂടുകൂട്ടിയ കടന്നൽക്കൂട്ടത്തെ പിടിഎ കമ്മിറ്റിയുടെ സമയോചിതമായ ഇടപെടലിൽ നീക്കം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്ന സ്ഥലത്ത് അപകടകരമാവുന്ന രീതിയിൽ കൂടുകൂട്ടിയ വലിയ കടന്നൽ കൂട്ടത്തെ HM പ്രസീത ടീച്ചറുടെ ശ്രദ്ധയിൽപെടുകയും ടീച്ചർ മാനേജ്മെന്റിനെയും പിടിഎ കമ്മിറ്റിയെയും വിവരമാറിയിക്കുകയുമായിരുന്ന. ഉടൻതന്നെ പിടിഎ മയ്യിൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അല്പം പോലും സമയം കളയാതെ മയ്യിൽ എസ്ഐ അബൂബക്കർ സിദ്ദീഖ് സ്ഥലത്തെത്തുകയും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സന്ദീപ് ചക്കരക്കലിനെ വിവരം അറിയിക്കുകയും ചെയ്തു. രാത്രി 7.30 ഓടുകൂടി സന്ദീപ് ചക്കരക്കൽ സ്കൂളിൽ എത്തി ശാസ്ത്രീയമാ യ രീതിയിൽ കടന്നൽക്കൂട്ടത്തെ നശിപ്പിക്കുകയും ചെയ്തു. കടന്നൽ കൂട്ടത്തിലെ വളരെ അപകടകാരിയായ ഇവയുടെ ആക്രമണത്തിൽ നിന്ന്കുട്ടികളെ സംരക്ഷിക്കാൻ പിടിഎ കമ്മിറ്റിയുടെ പെട്ടെന്നുള്ള ഇടപെടൽ സാധ്യമാക്കി.
പിടിഎ പ്രസിഡന്റ് അലി അക്ബർ നിസാമി, സ്കൂൾ മാനേജർ വിനോദ് കുമാർ, സ്കൂൾ പ്രധാനധ്യാപിക പ്രസീത ടീച്ചർ എന്നിവർ സന്ദീപ് ചക്കരക്കല്ലിനും പോലീസ് ഡിപ്പാർട്ട്മെന്റിനും നന്ദി രേഖപ്പെടുത്തി.