കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. സജിമ അധ്യക്ഷത വഹിച്ചു. കർഷകരെ ആദരിക്കൽ, കാർഷിക ക്വിസ് മത്സരം, സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
സി. എം പ്രസീത ടീച്ചർ, ഷമീമ ടി. വി, നിസാർ. എൽ, കെ. ബാലസുബ്രഹ്മണ്യൻ, പി.വി വത്സൻ മാസ്റ്റർ, ശിവദാസൻ എം. കെ, കെ. സി ഹരികൃഷ്ണൻ മാസ്റ്റർ, ദീപ പി. കെ, എൻ.വി പ്രേമാനന്ദൻ, ദാമോദരൻ. എം, പി. സുരേന്ദ്രൻ മാസ്റ്റർ, ഇ. പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
കൃഷി അസിസ്റ്റന്റ് മോഹനൻ പി. വി സ്വാഗതവും ശ്രീനി. കെ നന്ദിയും പറഞ്ഞു.