മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ പഞ്ചായത്തിലെ മികച്ച യുവ ക്ഷീര കർഷക ദമ്പതികളെ ആദരിച്ചു
മയ്യിൽ :- കർഷക ദിനത്തിൽ മയ്യിൽ പഞ്ചായത്തിലെ മികച്ച യുവ ക്ഷീര കർഷക ദമ്പതിമാരായ സി.കെ പ്രേമരാജൻ - ഷീജ എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബ് ആദരിച്ചു . ക്ലബ് പ്രസിഡണ്ട് പി.കെ നാരായണൻ യുവ കർഷകരെ പൊന്നാടയണിച്ചു. പി.പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം ജയൻ രാജേഷ് ശിവശങ്കരൻ ദീപിക എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.