പ്രാദേശിക കർഷക സംഗമമായി കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണം


കൊളച്ചേരി :- കർഷക ദിനത്തിൽ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ കർഷക സംഗമം പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ കർഷകരായ ഉഷ, ജ്യോതി, സീമ,കുന്നത്ത് ചന്ദ്രൻ, ശാന്ത, ഇവരോടൊപ്പം പി.സി ലക്ഷ്മി, കെ.ശാരദ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്ലാവിലത്തൊപ്പികൾ അണിയിച്ചാണ് കുട്ടികൾ കർഷകരെ സ്വീകരിച്ചത്. വിവിധ തരം കൃഷി, കൃഷി രീതികൾ, വിത്തിനങ്ങൾ എന്നിവയെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ഓരോരുത്തരും മറുപടി നൽകി. എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ അധ്യക്ഷനായി.

കെ.എ പ്രിയ, നമിത പ്രദോഷ്, വി.വി രേഷ്മ, പി.പി സരള, കെ.ശാന്ത,അൻവിക കെ.എ എന്നിവർ ആശംസ നേർന്നു. പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ശിഖ പറഞ്ഞു





Previous Post Next Post