വിലക്കയറ്റത്തിനെതിരെ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ ഇന്ന് കമ്പിലിൽ


കൊളച്ചേരി :- നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും ഓണക്കാലമായിട്ടും മാവേലി സ്റ്റോറുകളിൽ ആവശ്യസാധനങ്ങൾ ലഭ്യമാക്കാത്ത പിണറായി സർക്കാറിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കൊളച്ചേരി, നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് ആഗസ്ത് 21 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കമ്പിൽ മാവേലി സ്റ്റോറിന് മുൻവശം പ്രതിഷേധ ധർണ നടക്കും. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്യും.

Previous Post Next Post