പള്ളിപ്പറമ്പ ;കണ്ണൂർ ജില്ല കോൺഗ്രസ്സ് സേവാദളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മഴക്കാലശുജീകരണയത്നത്തിന്റെ ഭാഗമായി പള്ളിപ്പറമ്പ കൈപ്പയിൽ റോഡ് ,കുനിയിൽ റോഡും പരിസര പ്രദേശവും ശുജീകരിച്ചു ,കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് സേവാദൾ പ്രസിഡന്റ് ഷംസു കൂളിയാലിൽ അദ്ധ്യക്ഷതയിൽ സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റുമാരായ അമീർ എ പി,അബ്ദുൾ ഷുക്കൂർ കെ പി ,വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് കെ ,അശോകൻ ,മുസ്തഹ്സിൻ ടി പി ,തൻവീർ കെ എൻ ,റഹ്മത്തുള്ള ,ഹിഷാം തുടങ്ങിയവർ നേതൃത്വം നൽകി.