മയ്യിൽ :- പുരോഗമന കലാ സാഹിത്യസംഘം കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്ത് 12, 13 തീയ്യതികളിൽ മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ആഗസ്ത് 12ന് പ്രതിനിധി സമ്മേളനം നടക്കും. ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്യും. പുകസ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി.പി വേണുഗോപാലൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പി.അപ്പുക്കുട്ടൻ, കെ എം ആർ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ : എ കെ നമ്പ്യാർ, കവിയൂർ രാജഗോപാലൻ, ഡോ: കെ പി മോഹനൻ, കരിവെള്ളൂർ മുരളി, പൊന്ന്യം ചന്ദ്രൻ എന്നിവരെ ആദരിക്കും. തുടർന്ന് സംഘടന രേഖ, പ്രവർത്തന റിപ്പോർട്ട് അവതരണം എന്നിവ നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് മയ്യിൽ ബസ് സ്റ്റാൻഡിൽ സാംസ്കാരിക സമ്മേളനത്തിന് എൻ അനിൽകുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. നാടിന്റെ തീപ്പാട്ടുകാർ അവതരിപ്പിക്കുന്ന പന്നിയും പ്രാവും നാടകം അരങ്ങേറും. ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 9 30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും.
പുരോഗമന കലാ സാഹിത്യസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന് നാളെ മയ്യിലിൽ തുടക്കമാകും