മയ്യിൽ :- ഗണേശ സേവാ സംഘം മയ്യിലിന്റെ നേതൃത്വത്തിൽ മയ്യിൽ കേന്ദ്രീകരിച്ച് ഗണേശോത്സവം സംഘടിപ്പിച്ചു. ആഗസ്റ്റ് 19 ന് ശനിയാഴ്ച്ച ഗണേശ പ്രതിഷ്ഠക്ക് ശേഷം കർപ്പൂര ആരതിയും ഞായറാഴ്ച്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്തി . വൈകുന്നേരം നടന്ന സംസ്കാരിക സമ്മേളനത്തിൽ റിട്ട: സുബേദാർ മേജർ ആർ.കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിലെ സിസ്റ്റർ ശാന്തി ആത്മീയ പ്രഭാഷണം നടത്തി. അതിനു ശേഷം എട്ടാം മൈലിൽ നിന്നും ആരംഭിച്ച നിമഞ്ജന രഥഘോഷയാത്ര പറശ്ശിനിക്കടവ് പാലത്തിന് സമീപം നണിയൂർ നമ്പ്രം പുഴയിൽ നിമഞ്ജന ചടങ്ങുകൾ നടന്നു.
പ്രതിഷ്ഠയിലും സാംസ്കാരിക സമ്മേളനത്തിലും ഘോഷയാത്രയിലും നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.