മയ്യിൽ:- ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന കവാടത്തിന് മുന്നിലെ സീബ്രാ ലൈൻ മാഞ്ഞത് അപകട ഭീഷണിയായി മാറുന്നു.വർഷങ്ങൾക്ക് മുമ്പ് വികസന പ്രവൃത്തിയുടെ ഭാഗമായി വരഞ്ഞ വരകൾ ഒരു വശം പൂർണമായി മായുകയും മറുഭാഗത്തെ വെള്ള നിറത്തിന് മങ്ങൽ ഏൽക്കുകയും ചെയ്ത നിലയിലാണ്. നിറം മങ്ങി നിലകൊള്ളുന്ന വരകൾ ഡ്രൈവർമാർക്ക് ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്ത സ്ഥിതിയാണ്.
സീബ്രാലൈൻ പുന:സ്ഥാപിക്കാൻ സ്കൂൾ പി ടി എ കമ്മിറ്റിയും നാട്ടുകാരും മാസങ്ങൾക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നു. രാവിലെയും വൈകിട്ടും കുട്ടികളെ റോഡ് കടത്തി വിടാൻ മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡിന്റെ സേവനം ഉണ്ടാകാറുണ്ട്.