കൊളച്ചേരി മണ്ഡലം നിവേദിത ബാലഗോകുലം ശ്രീകൃഷ്ണ ജന്മാഷ്ഠമി ആഘോഷം ; സംഘാടക സമിതി രൂപീകരിച്ചു


ചേലേരി :- കൊളച്ചേരി മണ്ഡലം നിവേദിത ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ഠമി വിപുലായി ആഘോഷിക്കുന്നതിനായുള്ള സംഘാടക സമിതി യോഗം നടന്നു. ഈശാനമംഗലം സങ്കല്പ് ഐ.എ.എസ് അക്കാദമി ഹാളിൽ നടന്ന യോഗം ബാലഗോകുലം ജില്ലാ പ്രസിഡണ്ട് ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം പദ്ധതികളെ കുറിച്ചും ആഘോഷ പരിപാടികളെ കുറിച്ചും ദിനേശൻ മാസ്റ്റർ സംസാരിച്ചു. ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  

പ്രകാശൻ ടി ആഘോഷ പ്രമുഖായും, നാരായണൻ കെ. പ്രസിഡണ്ടായും ഷമിൽ.ടി സെക്രട്ടറിയായും 101 അംഗ ആഘോഷ കമ്മറ്റിയും പ്രീത.ജി കൃഷ്ണൻ പ്രസിഡണ്ടായും ഉഷ.കെ സെക്രട്ടറിയായി മാതൃ സമിതിയും രൂപികരിച്ചു.

യോഗത്തിൻ രാഗേഷ് കെ. സ്വാഗതവും പ്രകാശൻ ടി. നന്ദിയും പറഞ്ഞു.

Previous Post Next Post