അതിഥി തൊഴിലാളികളുടെ വിവര ശേഖരണ ക്യാമ്പ് ഇന്ന് മയ്യിലിൽ


മയ്യിൽ :- മയ്യിൽ ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ വിവരശേഖരണ ക്യാമ്പും ബോധവൽക്കരണവും ഇന്ന് ആഗസ്ത് 13 ഞായറാഴ്ച രാവിലെ 10.30 ന് മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.

അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവർ, കോൺട്രാക്ടേഴ്സ്, ക്വാർട്ടേഴ്സ് ഉടമകൾ, ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപന ഉടമകൾ, വിവിധ സംഘടനകൾ എന്നിവർ അതിഥി തൊഴിലാളികളെ ചടങ്ങിൽ പങ്കെടുപ്പിക്കണം.

അതിഥി തൊഴിലാളികളുടെ ആധാർ കാർഡ്, ഐ ഡി കാർഡ് എന്നിവ കരുതണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9496356998, 9633554971.


Previous Post Next Post