പഴശ്ശി ചെക്കിക്കാട് അംഗൻവാടി പരിസരവും കൊടിമരവും ശുചീകരണം നടത്തി



കുറ്റ്യാട്ടൂർ :-സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച്‌ പഴശ്ശി ചെക്കിക്കാട് അംഗൻവാടി പരിസരവും കൊടിമരവും ശുചീകരിച്ചു.വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി. സുഭാഷ് സോപാനം, ഹരീഷ്‌ വേലിക്കാത്ത്, നാരായണൻ കെ കെ, പത്മനാഭൻ കെ കെ എന്നിവരും പങ്കെടുത്തു. ആഗസ്ത് 15ന് അംഗൻവാടിയിൽ പതാക ഉയർത്തലും പായസ വിതരണവും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.

Previous Post Next Post