പഴശ്ശി എ.എൽ.പി സ്കൂളിൽ റേഡിയോ ക്ലബ് ഉദ്ഘാടനം ചെയ്തു


കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ സ്കൂൾ റേഡിയോ ക്ലബ്  "ശ്രുതിമധുരം" കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഹാരിസ്കെ. അധ്യക്ഷത വഹിച്ചു.

മദർ പി ടി എ പ്രസിഡണ്ട് സൈനബ.എം, പി ടി എ വൈസ് പ്രസിഡന്റ്  സുമയ്യ കെ.പി, പി ടി എ വൈസ് പ്രസിഡന്റ് വിനിഷ.ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. 

വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് രേണുക കെ.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗീതാബായ് പി.എം നന്ദിയും പറഞ്ഞു.



Previous Post Next Post