ചേലേരിയിൽ അനധികൃത ടവർ നിർമ്മാണം ; പ്രദേശത്തെ ജനകീയ കൂട്ടായ്മ പരാതി നൽകി


ചേലേരി :- കൊളച്ചേരി പഞ്ചായത്ത് 14-ാം വാർഡ് ചേലേരി യു.പി സ്കൂൾ, വളവിൽ ചേലേരി വയൽ റോഡിൽ ഇൻഡസ് ടവേഴ്സിന്റെ നേതൃത്വത്തിൽ അനധികൃത ടവർ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പഞ്ചായത്തിന്റെയോ ഗവണ്മെന്റ് അതോറിറ്റിയുടെയോ യാതൊരു അനുമതിയും ഇല്ലാതെയാണ് ഇവിടെ ടവർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. സമീപത്ത് വീടുകളിൽ നിരവധി ജനങ്ങൾ താമസിക്കുന്നുണ്ട്. പരിസരവാസികളുടെ യാതൊരു അനുമതിയുമില്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ജനവാസം കുറഞ്ഞ പ്രദേശത്തേക്ക് ഈ ടവർ നിർമ്മാണം മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജനകീയ കൂട്ടായ്മ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Previous Post Next Post