മയ്യിൽ:- ഇരുവാപ്പുഴ നമ്പ്രം ജനകീയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സമൂഹ ഓണസദ്യ സംഘടിപ്പിച്ചു.
മയ്യില്‍-ശ്രീകണ്ഠാപുരം പ്രധാന റോഡരികില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഓണസദ്യ ഒരുക്കിയത്. മതമൈത്രി സന്ദേശം വിളിച്ചോതിയ ഓണസദ്യയില്‍ സമൂഹത്തിന്റെ നാനാതുറകളിലെ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രഥമന്‍ ഉൾപ്പെടെ പതിനഞ്ചോളം വിഭവങ്ങള്‍ ഓണസദ്യക്ക് രുചിയേകി.
ഓണഘോഷ പരിപാടികള്‍ മയ്യില്‍ പഞ്ചായത്ത് അംഗം പി സത്യഭാമ ഉദ്ഘാടനം ചെയ്തു. വി വി അനിൽ കുമാര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കഥാകൃത്ത് വി പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എ അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എടക്കാട് എസ്ഐ എന്‍ ജിജേഷ് സമ്മാനദാനം നിര്‍വഹിച്ചു.