ഓണക്കാല ഓർമ്മകൾ പങ്ക് വെച്ച് ' ഓണാനിലാവ് ' സംഘടിപ്പിച്ചു


മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നോണ ഓർമ്മകൾ പങ്ക്‌വെക്കുന്ന "ഓണനിലാവ് "പരിപാടി സംഘടിപ്പിച്ചു. പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ മോഡറേറ്ററായിരുന്നു.

 പഴയ തലമുറ തങ്ങളുടെ ഓണക്കാല ഓർമ്മകൾ പുതു തലമുറയുമായി പങ്കിട്ടു. കർക്കിടക പെയ്തിന് ശേഷമുള്ള ചിങ്ങ മാസത്തിലെ പ്രകൃതി, കാലാവസ്ഥ , നാടും മേടും പൂക്കളാൽ സുമൃദ്ധമായ കാലം, വറുതിയിലും ഒരുക്കുന്ന ഓണസദ്യയുടെ രുചി, ഓണക്കോടിയുടെ പുത്തൻ മണം, കൂട്ടുകാരും ബന്ധുക്കളും ഒത്തുചേർന്നുള്ള ഊഞ്ഞാലാട്ടവും നിരവധി ഓണക്കളികളും പലരും ഓർത്തെടുത്തപ്പോൾ പുതുതലമുറ ആകാംഷയോടെ കേട്ടിരുന്നു. കുട്ടികളും അവരുടെ ഓണഓർമ്മകൾ പങ്ക് വെച്ചു.

 പരിപാടിയിൽ പി.വി ശ്രീധരൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, കെ.ബാലകൃഷ്ണൻ, സി.വി ഭാസ്കരൻ, കെ.മോഹനൻ, പി.കെ നാരായണൻ , അനു ലഷ്മി, അർച്ചന സി , ഹിത എം.സി കെ.സജിത പി.ദിലീപ്കുമാർ , എന്നിവർ സംസാരിച്ചു. പി.കെ നാരായണൻ , പി.വി ശ്രീധരൻ മാസ്റ്റർ, ഹിത എം.സി എന്നിവർ ഓണക്കവിതകൾ ചൊല്ലിയാണ് പരിപാടി അവസാനിപ്പിച്ചത്.





Previous Post Next Post