ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും കണ്ണട വിതരണവും നടത്തി


മയ്യിൽ :- ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ BRC യുടെ കീഴിൽ വരുന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിലെ കാഴ്ച വൈകല്യമുള്ള നിർധനരായ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ നേത്രപരിശോധനയും കണ്ണട വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. മയ്യിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് പി.കെനാരായണൻ അധ്യക്ഷത വഹിച്ചു. എ.കെ രാജ്മോഹൻ പദ്ധതി വിശദീകരണവും നടത്തി.

യോഗത്തിൽ സെക്രട്ടറി  ബാബു പണ്ണേരി സ്വാഗതവും ട്രഷറർ രാജീവൻ മാണിക്കോത്ത് നന്ദിയും പറഞ്ഞു. 

Previous Post Next Post