കണ്ണപുരം : പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ശുചി മുറിയിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണപുരം ഗവ.ഹയർ സെക്കന്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ചെറുകുന്ന് പള്ളിച്ചാലിലെ സി.വി ഷമീമയുടെ മകൾ ഫാത്തിമ മിസ് വ (17) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 7 മണിയോടെ വീട്ടിലെ ശുചിമുറിയിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് : മുസ്തഫ.
സഹോദരൻ : മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്).
കണ്ണപുരം, പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.