രാജ്യത്തിവേണ്ടി ജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓർമക്കായി 75 തരം വൃക്ഷത്തൈകളാണ് നട്ടു പിടിപ്പിച്ചത്. ഇതോടൊപ്പം പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യരക്ഷയ്ക്കായി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികർ, അർധസൈനികർ എന്നിവരുടെ സ്മാരകമായി അമൃതവാടികയിൽ ശിലാഫലകവും സ്ഥാപിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനം നടത്തിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.വി അനിത അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഓവർസിയർ എ കെ ആദർശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർമാർ എ പി സുചിത്ര, കെ ശാലിനി, എം പി സന്ധ്യ, അവളിടം ക്ലബ്ബ് സെക്രട്ടറി എം വി രേഷ്മ, നെഹ്‌റു യുവകേന്ദ്ര വളണ്ടിയർ അമൃത, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിമുക്തി മിഷൻ കണ്ണൂരും യുവജന ക്ഷേമ ബോർഡും മയ്യിൽ ഗ്രാമപഞ്ചായത്ത് സിഡിഎസും അവളിടം ക്ലബ്ബും ചേർന്ന് നവമാധ്യമങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത്ത് തില്ലങ്കേരി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷയായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി രേഷ്മ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി വി അനിത, പി പ്രീത, സിഡിഎസ് ചെയർപേഴ്‌സൺ വി പി രതി, ജി ആർ സി കമ്മ്യൂണിറ്റി കൗൺസിലർ പി ലത, അവളുടെ ക്ലബ്ബ് സെക്രട്ടറി എം വി രേഷ്മ, പ്രസിഡണ്ട് സി ധന്യ എന്നിവർ സംസാരിച്ചു.