കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനമായി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മയ്യിൽ ടൗണിൽ പതാക ഉയർത്തലും മധുര വിതരണവും നടത്തി.

തുടർന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്തിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ വ്യാപാരികൾ നേരിടുന്ന സമകാലിക പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ.പി അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. എം.ഒ നാരായണൻ, യു.പി മജീദ്, വനിതാ വിംഗ് ജില്ലാ നേതാക്കളായ ജംസീന വി.പി, സബീന കെ കെ എന്നിവർ സംസാരിച്ചു.

Previous Post Next Post