കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ആഗസ്ത് 21 മുതൽ 27 വരെ

 

കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ആഗസ്ത് 21 മുതൽ 27 വരെ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.

ഓണശ്രീയുടെ ഭാഗമായി വിളംബര ഘോഷയാത്ര, കലാ- കായിക സാംസ്കാരിക സദസ്സ്, സ്റ്റാളുകൾ, ഫുഡ് കോർട്ട്, എക്സിബിഷനുകൾ, സെമിനാറുകൾ, സാംസ്കാരിക സായാഹ്നം, കലാസന്ധ്യ, നാടകം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.

Previous Post Next Post