ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ദിനാചരണം നടത്തി
മാണിയൂർ : ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും ചിത്രരചനാ മത്സരവും നടത്തി. പി.സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവ ശ്രീദേവാഞ്ജലി, അനയ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കെ.വി പ്രിയങ്ക സംസാരിച്ചു.