ചെണ്ടുമല്ലി കൃഷി വിളവെടുത്തു


പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് ഹയർസക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെയും ആന്തൂർ കൃഷിഭവന്റെയും പറശ്ശിനിക്കടവ് FHC യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. പറശ്ശിനിക്കടവ് HSS പ്രിൻസിപ്പൽ രൂപേഷ് പി.കെ വിളവെടുപ്പ്  ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ FHC മെഡിക്കൽ ഓഫീസർ ഡോ.ജാസ്സിം അബ്ദുള്ള ആശംസ അർപ്പിച്ച് സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ ഡോ. പ്രവീണ കെ, പ്രസാദ് മാസ്റ്റർ, ഷഹിന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.






Previous Post Next Post