രാഹുൽ ഗാന്ധിക്ക് അനുകൂല വിധി ; ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി



ചേലേരി :- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ചേലേരി യു.പി സ്കൂളിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം ചേലേരിമുക്ക് ബസാറിൽ സമാപിച്ചു. തുടന്ന് ലഡു വിതരണവും നടത്തി.

ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, മുതിർന്ന നേതാവ് എം.അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് നേതാവ് ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് സെക്രട്ടറി പി.കെ രഘുനാഥൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, KSSPA നേതാവ് പി.കെ പ്രഭാകരൻ മാസ്റ്റർ, സേവാദൾ മണ്ഡലം പ്രസിഡണ്ട് ശംശു കൂളിയാലിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ടിൻ്റു സുനിൽ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ കെ.കലേഷ്, രജീഷ് മുണ്ടേരി, മണ്ഡലം സെക്രട്ടറി എം.സി അഖിലേഷ്, ബൂത്ത് പ്രസിഡണ്ടുമാരായ കെ.ഭാസ്കരൻ ,എം.പി പ്രഭാകരൻ, പി.വേലായുധൻ, എം.സി സന്തോഷ്, കെ.രാഗേഷ് എന്നിവർ നേതൃത്വം നൽകി.



Previous Post Next Post