കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ; ഇന്നത്തെ പരിപാടികൾ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വില്ലേജ് ഫെസ്റ്റിവലിൽ ഇന്ന് ആഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള ഉദ്ഘാടനം ചെയ്യും.പർച്ചേസ് കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ഡോ: എം.സുർജിത് നിർവഹിക്കും. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അസ്മ കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കെ. ബാലസുബ്രഹ്മണ്യം, ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

6 മണിക്ക് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, 7.30 മുതൽ കണ്ണൂർ മമ്മാലിയും ടീമും അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും അരങ്ങേറും. സ്വർണ്ണനാണയ കൂപ്പൺ നറുക്കെടുപ്പ് സെപ്തംബർ 5 ന് മൂന്നുമണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്നതായിരിക്കും.

Previous Post Next Post