കൊളച്ചേരി :- ഉല്പാദന - സേവന - കച്ചവട മേഖലകളിൽ പുതു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് സംരംഭക ശില്പശാല പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൽ.നിസാർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബാലസുബ്രമണ്യം, സി ഡി എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷിഫിലുദ്ധീൻ സ്വാഗതവും വ്യവസായ വകുപ്പ് ഇ ഡി ഇ മുഹമ്മദ് റജീസ് പി.പി നന്ദിയും പറഞ്ഞു.
ചടങ്ങിൽ സർക്കാരിന്റെ വിവിധ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലോൺ-ലൈസൻസ് സംബന്ധിച്ച അറിവുകൾ എടക്കാട് ബ്ലോക്ക് ഐ ഇ ഒ ലിജി കെ സി വിശദീകരിച്ചു. കേരള ഗ്രാമീൺ ബാങ്ക് കൊളച്ചേരി ബ്രാഞ്ച് മാനേജർ ഷജിൽ എൻ, കുടുംബശ്രീ എം ഇ സി ശ്രീജ തുടങ്ങിയവർ പ്രൊജക്റ്റ് റിപ്പോർട്ട്,ലോൺ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ടേസ്റ്റ് ഓഫ് കണ്ണൂർ പ്രധിനിധികളായ ലിബിൻ, ലൈല തുടങ്ങിയവർ സംസാരിച്ചു. പുതു സംരംഭം തുടങ്ങി വിജയിച്ച ജുഹൈറ, നിസാർ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.