മയ്യിൽ : പച്ചക്കറികൾ നടുന്നതും പരിപാലനവുമെല്ലാം നേരിൽ കണ്ടും തൊട്ടും അറിഞ്ഞ് കണ്ടക്കൈ കൊളാപ്പറമ്പ് എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. വാതിൽപ്പുറ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടക്കൈ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ പച്ചക്കറി തോട്ടത്തിലെത്തിയത്. മാതൃകാ കർഷകൻ ആർ.ടി ശങ്കരൻ്റെ കോട്ടയാടുള്ള പച്ചക്കറിത്തോട്ടമാണ് വിദ്യാർത്ഥികൾ സന്ദർശിച്ചത്. കൃഷിചെയ്യുന്ന രീതിയും പരിപാലനവും ആർ.ടി ശങ്കരൻ വിശദീകരിച്ചു. കൗതുകത്തോടെ കൃഷിപഠനം നടത്തിയ കുരുന്നുകളിൽ പഠനത്തോടൊപ്പം കൃഷിയിലും ആഭിമുഖ്യം ഉണ്ടാകണം എന്ന ഉപദേശവും ആർ.ടി ശങ്കരൻ നൽകി.
ഹെഡ്മാസ്റ്റർ സി.വിനോദ്, വി. മിനി, കെ.പി ആയിഷ ഷെറിൻ, വി.പി.വൈഷ്ണവ്, ഹൃതിക് പ്രകാശ് എന്നിവർ നേതൃത്വം നൽകി.