കാട്ടാമ്പള്ളി പാലത്തിന് സമീപം ഇറച്ചിമാലിന്യങ്ങൾ ചാക്കിൽ കെട്ടി പുഴയിൽ തള്ളുന്നത് പതിവാകുന്നു
നാറാത്ത് :- ഇറച്ചിമാലിന്യങ്ങൾ ചാക്കിൽ കെട്ടി പുഴയിൽ തള്ളുന്നത് പതിവാകുന്നു. നാറാത്ത് കാട്ടാമ്പള്ളി പാലത്തിനു സമീപത്തെ വേണ്ടോട്ട് റോഡിൽ നിന്നാണ് വാഹനത്തിൽ മാലിന്യമെത്തിച്ച് പുഴയിലേക്ക് തള്ളുന്നത്. ഇതു മൂലം പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണ്. ഈ പ്രദേശത്തിന് സമീപത്ത് നാറാത്ത് പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കുന്നുമില്ല.