ചട്ടുകപ്പാറ- "ഓണത്തിന് ഒരു മുറം പച്ചക്കറി "വേശാല ലോക്കൽ വർഗ്ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ നിർവ്വഹിച്ചു.
പരിപാടിയിൽ വ്യാപാരി വ്യവസായി സമിതി ഏറിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ, കർഷക സംഘം വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ വില്ലേജ് പ്രസിഡണ്ട് കെ.മധു, KSKTU വേശാല വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ, വില്ലേജ് പ്രസിഡണ്ട് എ.കൃഷ്ണൻ, പി.പി.സജീവൻ, കണ്ടോത്ത് പ്രതീഷ്, കെ.ദിനേശൻ, കെ.രാജീവൻ എന്നിവർ പങ്കെടുത്തു.