ചട്ടുകപ്പാറ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ ചട്ടുകപ്പാറ GHSS വിദ്യാർത്ഥികൾ അംഗത്വമെടുക്കുകയും വായന പരിപോഷിപ്പിക്കുകയും പുസ്തകാസ്വദകരാക്കുകയും ചെയ്യുന്ന പരിപാടി വാർഡ് മെമ്പർ പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം.സി ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനൂപ് ലാൽ മാസ്റ്റർ വിശദീകരണം നടത്തി. സുരേഷ് ബാബു മാസ്റ്റർ രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനശാല സെക്രട്ടറി പി.സുനോജ് കുമാർ സ്വാഗതവും ലൈബ്രേറിയൻ കെ.വി പ്രിയങ്ക നന്ദിയും പറഞ്ഞു.