കണ്ണൂർ:-മജ്ലിസുൽ ഉലമാ ഇസ്സഅദിയ്യീൻ കണ്ണൂർ ജില്ലാ കമ്മിറ്റി ശൈഖുനാ പി എ ഉസ്താദ്,പഴശ്ശി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും വളപട്ടണം കുന്നത്ത് പള്ളിയിൽ നടത്തി. കുന്നത്ത് പള്ളി മഖാം സിയാറത്തിന് സയ്യിദ് ഇബ്രാഹിം മഷ്ഹൂർ അസ്സഅദി വളപട്ടണം നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുസ്മരണ സംഗമം എം യു എസ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം മഷ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ്കോയക്കുട്ടി ശിഹാബ് തങ്ങൾ, എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ), സഈദ് സഅദി അൽ അഫ്ളലി മട്ടന്നൂർ, അബ്ദുൽ കരീം സഅദി മുട്ടം, മുഹമ്മദലി സഅദി തെക്കുമ്പാട്, ഹാഷിം സഅദി നുച്ചിയാട്, നസീർ സഅദി കയ്യങ്കോട് പ്രസംഗിച്ചു.