കണ്ണാടിപ്പറമ്പ്:- അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെയും കണ്ണോത്തും ചാൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് നേത്രപരിശോധനാ ക്യാമ്പും തിമിരരോഗ നിർണ്ണയവും നടത്തി.
കെ.വി.സുമേഷ് എം എൽ എഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. മനോജ് കുമാർ സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് സനില ബിജു നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ എ. ശരത്ത്, മുൻ പ്രധാനാധ്യാപകൻ പി.സി. ദിനേശൻ , ഹോസ്പിറ്റൽ പി.ആർ. ഒ. കെ.സുമേഷ് എന്നിവർ സംസാരിച്ചു.