ചേലേരി:നൂഞ്ഞേരി,കയ്യങ്കോട്,കാരയാപ്പ്,ദാലിൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വിട പറഞ്ഞ മുതിർന്ന മുസ്ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ അനുസ്മരണവും പ്രാർത്ഥന സദസ്സും അദ്ദേഹത്തിന്റെയും ശ്രമഫലമായി ഉയർത്തപ്പെട്ട ചേലേരിമുക്ക് C.H സൗധത്തിൽ വെച്ച് നടക്കുകയുണ്ടായി.
ഓരോ കമ്മറ്റി പ്രതിനിധികളും അവരുടെ ശാഖയിലെഅനുഭവ സാഹചര്യങ്ങൾ പങ്കു വെക്കുകയുണ്ടായി. ഹിളർ സി.എച്ച് അധ്യക്ഷനായി.നിസാർ ഫൈസി കയ്യങ്കോടിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് വേണ്ടിയുള്ള ഖുർആൻ പാരായണവും ദുആയും നടന്നു.
മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ ശാഹുൽ ഹമീദ് ഉത്‌ഘാടനം ചെയ്തു.ബഷീർ കാരയാപ്പ്,മുഹമ്മദ് കുട്ടി മാസ്റ്റർ,ജമാൽ സിഎംകെ സംസാരിച്ചു.കെ.എം നവാസ് സ്വാഗതവും അഫ്സൽ കെ നന്ദിയും പറഞ്ഞു.