ചട്ടുകപ്പാറ :- ചാട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1992 - 93 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ സ്മൃതി മധുരം 93 - ന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മണിക്കോത്ത് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ MBBS പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ തുഷാരയെ അനുമോദിച്ചു.
ജ്യോതി. ജി ആശംസ അർപ്പിച്ച് സംസാരിച്ചു. കെ. രാജൻ സ്വാഗതം പറഞ്ഞു.