പള്ളിപ്പറമ്പ:- കോടിപ്പോയിൽ മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു,അബ്ദുൽ ഖാദർ മാസ്റ്റർ പ്രാർത്ഥന നടത്തി, ശാഖ വർക്കിങ് പ്രസിഡന്റ് എം വി മുസ്തഫയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കോടിപ്പോയിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. സി കെ അബ്ദുൽ സത്താർ ഹാജി, മുജീബ്, ടി വി, എന്നിവർ സംസാരിച്ചു, ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ്, എം എസ് എഫ് ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു, ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതവും ശാഖ യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് എം കെ നന്ദിയും പറഞ്ഞു