ഗുഡ്സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

 



പഴയങ്ങാടി:-മാട്ടൂൽ അതിർത്തിക്ക് സമീപം പിക്കപ്പ് ഗുഡ്സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന മാട്ടൂൽ സൗത്ത് ബദർ പള്ളിക്ക് സമീപത്തെ കീറ്റുകണ്ടി മുഹമ്മദ് ശരീഫ് (36) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മാട്ടൂൽ സെൻട്രലി ലെ പി.കെ.മായിൻ (67), മകൻ കെ.പി. മുഹ്സിൻ (20), മറ്റ് യാത്രക്കാരായ അസം സ്വദേശികളായ ഒജോയ് (27), ബൊജൻ എന്ന രാജു (28) എന്നി വർക്കുമാണ് പരിക്കേറ്റത്. 

സാരമായി പരിക്കേറ്റ ഒജോയിയെ പരിയാര കണ്ണൂർ ഗവ. മെ ഡിക്കൽ കോളേജിലും ബൊജനെ മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാട്ടൂൽ സൗത്തിലെ വി. വി.മൂസാൻകുട്ടിയുടെ യും കെ.ഹലീമയുടെയും മകനാണ് മുപ ശരീഫ്. ഭാര്യ: പി.വി.ഫാസില. മക്കൾ: അഹിൽ, അയ്മൻ (എട്ടുമാസം). സഹോദരങ്ങൾ: സിദ്ദിഖ്, ഫാത്തിമ, റഹ്മത്ത്

Previous Post Next Post