കിളച്ചപറമ്പ വെൽഫെയർ ട്രസ്റ്റ് നാലാം വാർഷികാഘോഷം നടത്തി


കണ്ണൂർ : മാണിയൂർ തണ്ടപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കിളച്ചപറമ്പ വെൽഫെയർ ട്രസ്റ്റ് നാലാം വാർഷികവും വിവിധ പരീക്ഷകളിൽ വിജയികളായവർക്കുള്ള അനുമോദനവും കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ വച്ചു നടന്നു. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൾ റസാഖ് കെ.വി യുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഇസ്മായിൽ കെ.പി ഉദ്‌ഘാടനം ചെയ്തു. തെക്കീ ബസാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റഷീദ് ബാഖവി ഉദ്ബോധന പ്രഭാഷണവും ആംഡ്  പോലീസ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ കാവുമ്പായി ലഹരി വിരുദ്ധ പ്രഭാഷണവും നടത്തി. വർ.സെക്രട്ടറി സദക്കത്തുള്ള കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു.

 മുഹമ്മദ് കെ.പി, റഫീഖ് കെ.പി, സക്കരിയ കെ.കെ, ദാവൂദ്‌ ടി.പി, മുഹമ്മദ്‌ കുഞ്ഞി കെ.പി, റഹീസ് കെ.വി തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ കുഞ്ഞി കെ.പി ,ഹാഷിം മീത്തൽ എന്നിവർ വിജയികൾക്ക് സമ്മാനവിതരണം നടത്തി. പരിപാടിയോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിൽ റാഹില റഫീഖ്,ആയിഷ ശിഹാബ്,ഹൻഫ സദക്കത്തുള്ള എന്നിവർ വിജയികളായി.

ജന.സെക്രട്ടറി ശിഹാബ് കെ.ടി സ്വാഗതവും വൈസ്പ്രസിഡന്റ് താജുദ്ധീൻ സി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post