പള്ളിപ്പറമ്പ് :- സ്വാതന്ത്ര്യദിനത്തിൽ പള്ളിപ്പറമ്പ്, കോടിപ്പോയിൽ 157,158 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പിൽ 800 ഓളം കുടുംബങ്ങൾക്ക് പായസ വിതരണം നടത്തി. ആറോളം വലിയ ചെമ്പുകളിൽ ഉണ്ടാക്കി പാക്കറ്റുകളിലാക്കിയാണ് കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ എത്തിച്ചത്. മൂന്നാം തവണയാണ് പള്ളിപ്പറമ്പിലെ കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ പായസ വിതരണം നടത്തുന്നത്. പള്ളിപ്പറമ്പ് സ്കൂൾ, അങ്കണവാടി, മർകസുൽ ഇർഷാദിയ സഹറത്തുൽ ഖുർആൻ എന്നിസ്ഥാപനങ്ങളിലും പായസ വിതരണം നടത്തി.
എ.പി അമീർ, കെ.പി ശുക്കൂർ, യഹ്യ സി.വി, വാർഡ് മെമ്പർ അശ്രഫ്, കെ. പി മുനീർ, എം.വി ജലീൽ, എ പി ഹംസ,നസീർ റഹ്മത്തുള്ള, കെ.പി മുനവ്വിർ, ടി.പി മുസ്തഹ്സിൻ, കൈപ്പയിൽ അബ്ദുള്ള, നാസർ കെ.എൻ, ഭാസ്കരൻ , റാഷിദ് ,പി.കെ ഇബ്രാഹിം തൻവീർ കെ.എൻ , എന്നിവർ നേതൃത്വം നൽകി.