കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസ് ധർണ്ണയും സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിച്ചു

 

കണ്ണൂർ:- കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഫീസ് ധർണയും  സെക്രട്ടറിയേറ്റ് മാർച്ചും തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.  സിഐടിയു സെക്രട്ടറി ഹരികുമാർ ഉദ്ഘാടനം ചെയ്തു. KSLU സംസ്ഥാന പ്രസിഡണ്ട് ഇ.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. 

കെഎസ്‌എൽ യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ രതീന്ദ്രൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പുഷ്പലത, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് ബി.പി മുരളി, സുരേഷ്, വിദ്യാവിനോദ്, എം മാധവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post