കയരളം നോർത്ത് എ.എൽ.പി സ്കൂൾ ഇനി CCTV നിരീക്ഷണത്തിൽ
മയ്യിൽ :- തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സിസിടിവി നിരീക്ഷണമുള്ള ആദ്യ എയ്ഡഡ് സ്കൂളായി കയരളം നോർത്ത് എ.എൽ.പി സ്കൂൾ. സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ പരിസരത്ത് സിസിടിവി സ്ഥാപിച്ചത്. സിസിടിവിയുടെ സ്വിച്ച് ഓൺ മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ, ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായി. സി കുഞ്ഞിരാമൻ മാസ്റ്റർ ആശംസ നേർന്ന് സംസാരിച്ചു. പ്രഥമാധ്യാപിക എം ഗീത സ്വാഗതവും എ ഒ ജീജ നന്ദിയും പറഞ്ഞു.