കരിങ്കൽക്കുഴി :- KS & AC നാട്ടുത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്ര പഠന ക്യാമ്പ് സെപ്തംബർ 3 ഞായറാഴ്ച്ച നണിയൂർ എ.എൽ.പി സ്കൂളിൽ നടക്കും. സിനിമയുടെ രസതന്ത്രം, കഥയിൽ നിന്ന് തിരക്കഥയിലേക്ക്, ചിത്രീകരണം, എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ പരിശീലനം നടക്കും. മികച്ച സിനിമകളെ പരിചയപ്പെടാനുള്ള അവസരവുമുണ്ട്. ക്യാമ്പിൽ രൂപപ്പെടുന്ന ഹ്രസ്വ സിനിമകൾ സമാപനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കും.
ചലച്ചിത്ര സംവിധായകരായ വിജയകുമാർ ബ്ലാത്തൂർ, പ്രകാശ് വാടിക്കൽ എന്നിവരാണ് ക്യാമ്പ് ഡയരക്ടർമാർ.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.9744933320, 9744998818