KSKTU കൊളച്ചേരി വില്ലേജ് സമ്മേളനം നടത്തി



കൊളച്ചേരി : KSKTU കൊളച്ചേരി വില്ലേജ് സമ്മേളനം നടത്തി. ഡിസി മെമ്പർ സഖാവ് കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് സഖാവ് ഒ. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം കർശനമായി നടപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ. ഷാജി രക്തസാക്ഷി പ്രമേയവും എ.പി പ്രമോദ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി സഖാവ് വി.രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഏരിയ വൈസ് പ്രസിഡണ്ട് സഖാവ് ഉമാനന്ദൻ ഏരിയ കമ്മിറ്റി മെമ്പർമാരായ സഖാവ് രേഷ്മ കെ.പി. എം ഭരതൻ വില്ലേജ് വനിതാ സബ് കമ്മിറ്റി മെമ്പർ സഖാവ് കെ പ്രീത, സി പത്മനാഭൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ സഖാവ് സി സത്യൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ 

പ്രസിഡണ്ട് : സി. പത്മനാഭൻ 

വൈസ് പ്രസിഡന്റ് : കാഞ്ചന.കെ

സെക്രട്ടറി : രമേശൻ.വി

ജോ. സെക്രട്ടറി : എ.പി പ്രമോദ് കുമാർ




Previous Post Next Post