കുറ്റ്യാട്ടൂർ :- KSKTU കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് സമ്മേളനം നടത്തി. കർഷക തൊഴിലാളി ക്ഷേമനിധി അതിവർഷാനുകൂല്യം കുടിശ്ശിക തീർത്ത് അടിയന്തിരമായി വിതരണം ചെയ്യണമെന്ന് KSKTU കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. KSKTU ജില്ലാ കമ്മറ്റി അംഗം കെ.എസ്.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് വൈസ് പ്രസിഡണ്ട് സി.ലവൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. വില്ലേജ് ജോ: സെക്രട്ടറി കെ.നാരായണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി കണിയത്ത് മുകുന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് കമ്മറ്റി മെമ്പർമാരായ കെ.വി ഉമാനന്ദൻ, കെ.പി രേഷ്മ, സി.സുജാത എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡണ്ട് - എൻ.പത്മനാഭൻ
വൈസ് പ്രസിഡണ്ട് - സി.ലവൻ, ഒ.വി.സുശീല
സെക്രട്ടറി - കണിയത്ത് മുകുന്ദൻ
ജോ: സെക്രട്ടറി - കെ.നാരായണൻ, എം.കെ സവിത