ഹയർസെക്കണ്ടറി ഫിസിക്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാതല സ്പേസ് ക്വിസ് മത്സരം സംഘടിപ്പിച്ചു


കണ്ണൂർ :- ഹയർസെക്കണ്ടറി ഫിസിക്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മ്യൂസിക് ഓഫ് സ്ഫിയേർസ് സ്പേസ് ക്വിസ് 2013 കണ്ണൂർ ശിക്ഷക് സദനിൽ നടന്നു. ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നായി ഓരോ ടീം വീതം പങ്കെടുത്തു. ഡോ. ജ്യോതിസ് പോൾ ക്വിസ് മാസ്റ്റർ ആയി പ്രവർത്തിച്ചു. കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കണ്ടറി സ്കൂളിലെ കെവിൻ ജിമ്മി, ജോയ്സ് ജോസ് എന്നിവർ ഒന്നാം സ്ഥാനവും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുണ്ടേരിയിലെ ഋഷിത രമേശ്. എം, ശ്രീനന്ദ ശ്രീനിത്ത് എന്നിവർ രണ്ടാം സ്ഥാനവും തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹരിനന്ദ് ഇ , ദീപ്ത്ത ദിനേശൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.

സമ്മാനദാനം ഹയർ സെക്കണ്ടറി ജില്ലാ കോ-ഓർഡിനേറ്റർ എം.കെ അനൂപ് കുമാർ നിർവ്വഹിച്ചു. എച്ച് എസ് പി ടി എ ജില്ലാ പ്രസിഡണ്ട് സി. സത്യരാജൻ അധ്യക്ഷത വഹിച്ചു. ഫായിസ മെഹ്മൂദ്, പ്രശാന്ത് ബാബു വി.പി, ഷിനോജ് എൻ , ബെൻസിരാജ് കെ എന്നിവർ നേതൃത്വം നൽകി.






Previous Post Next Post