തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മുണ്ടേരിയിലും ധർമ്മടത്തും LDF വിജയിച്ചു


കണ്ണൂർ : തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുണ്ടേരിയിലും ധർമ്മടത്തും LDF നിലനിർത്തി. മുണ്ടേരി പഞ്ചായത്ത് പത്താം വാർഡിൽ  എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി.പി റീഷ്മ വിജയിച്ചു. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ ടി.കെ. ബീനയെ 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത് . എൽ.ഡി.എഫിലെ എം.വിജിതയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 329 വോട്ടിനാണ് എൽ.ഡി.എഫ്. വിജയിച്ചത്.

ധർമ്മടം പഞ്ചായത്തിലെ പരിക്കടവ് വാർഡ് എൽഡിഎഫ് നിലനിർത്തി എൽഡിഎഫിലെ ബി.ഗീതമ്മ 557 വോട്ടിന് വിജയിച്ചത്. 9 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യുഡിഎഫ് സ്ഥാനാർഥി എം.സുരേഷ് 548 വോട്ട് നേടി.

Previous Post Next Post