ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കോർലാട് ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാപ്പൂരം സംഘടിപ്പിച്ചു. വായനശാലയിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി.ഷീബ ഉദ്ഘാടനം ചെയ്തു. പി.പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എ.വി ജയരാജൻ പദ്ധതി വിശദീകരിച്ചു.
എം.കെ.കെ ഷീജ, സി.കെ അനൂപ് ലാൽ, പി.സുരേഷ് ബാബു, പി.കെ പുരുഷോത്തമൻ, എം.രമേശൻ എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡണ്ട് ബി.കെ വിജേഷ് സ്വാഗതവും ലൈബ്രേറിയൻ കെ.സരീഷ് നന്ദിയും പറഞ്ഞു.