മയ്യിൽ :- സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ SCFWA മുല്ലക്കൊടി വില്ലേജ് സമ്മേളനം നടത്തി. പ്രസിഡണ്ട് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു. മേഖലാ പ്രസിഡണ്ട് പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ടി നാരായണൻ സ്വാഗതം പറഞ്ഞു.
LC സെക്രട്ടറി ടി.പി മനോഹരൻ SCFWA യുടെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. മേഖലാ സെക്രട്ടറി രവി നമ്പ്രം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി ശ്രീധരൻ, പി.രുഗ്മിണി ടീച്ചർ, കെ.കെ ഓമന എന്നിവർ സംഘടനാ കാര്യങ്ങൾ സംസാരിച്ചു. മുല്ലക്കൊടി പാലത്തിന് സമീപമുള്ള പുറമ്പോക്ക് സ്ഥലം ഒരു മനോഹരമായ വയോജന പാർക്കാക്കി സംരക്ഷിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ മയ്യിൽ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. തുടർന്ന് 11 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - കെ .നാരായണൻ
സിക്രട്ടറി - വി.ടി നാരായണൻ
പി.മുകുന്ദൻ ട്രഷറർ
വൈസ് പ്രസിഡന്റ് - ടി. രുഗ്മിണിടീച്ചർ
ജോ: സെക്രട്ടറി - പി.കൃഷ്ണൻ
ഓഡിറ്റർ - കെ.രമേശൻ