കൊളച്ചേരി:-രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതിനടപടിയിൽ ആഹ്ലാദംപ്രകടിപ്പിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽആഹ്ലാദപ്രകടനം നടത്തി. കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ, സി ശ്രീധരൻ മാസ്റ്റർ, സേവാദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ്,ടി പി സുമേഷ്, കെ.പി.മുസ്തഫ, സി.കെ.സിദ്ധീഖ്, എ.ഭാസ്കരൻ,കെ.ബാബു ,ടി. കൃഷ്ണൻ, പി.പി.ശാദുലി, കെ.പി.കമാൽ, കെ.വത്സൻ, കെ.പി.അബ്ദുൾ ശൂക്കുർ ,എം.ടി.അനില, സൈനുദ്ദീൻ ,ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി